കീറ്റോ ഡയറ്റ് നേട്ടങ്ങളും കോട്ടങ്ങളും

1

തടികുറച്ച് ഒതുക്കമുള്ള ശരീരം നേടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ എന്ത് ചെയ്തിട്ടും തടിയും വയറും കുറയുന്നില്ല എന്നതാണ് മലയാളിയുടെ പരാതി. ക്രമമില്ലാത്ത ജീവിത ഭക്ഷണ രീതികളാണ് ഇതിനെല്ലാം കാരണം. തടി കുറക്കാൻ സഹായിക്കുന്ന ഒട്ടേറെ ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. അതിൽ പാർശ്വഫലങ്ങൾ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണ രീതിയാണ് ഇപ്പോൾ പ്രചാരത്തിലുള്ള കിറ്റോജെനിക് ഡയറ്റ്.
ദൈനദിന വ്യായാമംകൊണ്ട് ശരീര ഭാരം കുറയ്ക്കാൻ പാടുപെടുന്നവർക്ക് വേഗം ഫലം കാണാൻ കഴിയുന്ന ഒരു പ്ലാനാണ് കീറ്റോ ഡയറ്റിന്‍േത്. മിതമായ അളവിൽ പ്രോടീനുകളുംകാർബൊഹൈഡ്രേ റ്റുകളും കൊഴുപ്പുകൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്. കാർബോഹൈഡ്രേറ്റിന്‍െ അളവ് കുറച്ച് കൊഴുപ്പിനെ കത്തിച്ചുകളയാൻ ശരീരത്തെ സഹായിക്കുന്നു.ഭക്ഷണത്തിൽ കാർബൊഹൈഡ്രേ റ്റുകളും സാന്നിധ്യം വളരെ കുറക്കുകയും കൊഴുപ്പുകളുടെ അളവ് വർധിപ്പിക്കുകയും വഴി രക്തത്തിൽ കീറ്റോണുകളുടെ അളവ് ഉയർത്തുന്ന രീതിയാണ് കീറ്റോ ഡയറ്റ്. ആഹാരത്തിലെ എണ്ണകളും കൊഴുപ്പുമാണ് ഈ ഭക്ഷണശൈലിയിലെ പ്രധാന ഊർജസ്രോതസ്. ഡോ.അകിൻസ് ആണ് ഈ ഭക്ഷണശൈലിക്ക് തുടക്കം കൊടുത്തത്. റോമിലെ സർജറി പ്രൊഫസറായ ഡോ.ജിയാ ഫ്രാങ്കോ കാപല്ലോ ആണ് കീറ്റോ ഡയറ്റിന്റെ ഇപ്പോഴത്തപ്രചാരകൻ. 100 കിലോയിൽ കൂടുതൽ ശരീരഭാരമുള്ളവർക്കാണ് ഈ ഡയറ്റ് പ്ലാൻ കൂടുതൽ യോജിക്കുന്നത്.

ശരീരത്തിലെ കൊഴുപ്പിനെ ഒരുപരിധിയിലധികം കുറയ്ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. അതുകൊണ്ട് ശരീരഭാരം പെട്ടന്ന് കുറയുന്നു ആരോഗ്യകരമായ കൊഴുപ്പുകളായ ചീസ്,വെണ്ണ, നെയ്യ്, മാംസം,ഡാർക്ക് ചോക്ലേറ്റ്, മുട്ട,ബ്രോക്കോളി, വെളിച്ചെണ്ണ മുതലായവയാണ്‌ കീറ്റോ ഡയറ്റിൽ ഉൾപെടുത്താവുന്ന ഭക്ഷണങ്ങൾ. പരിപ്പ്, ധാന്യങ്ങൾ, നാരടങ്ങിയ ഭക്ഷണങ്ങൾ ഇവയെല്ലാം ഈ ഡയറ്റിനു അനുയോഗ്യമല്ലാത്തവയാണ്.അന്നജം പൂർണമായും ഒഴിവാക്കുന്നതിനാൽ ആളുകൾക്ക് ഇത് പ്രയാസമായിതോന്നും. ആരോഗ്യത്തിനാവശ്യമായ പലഘടകങ്ങൾ ഇതിൽ ഇല്ലാത്തതും അമിത പ്രോടീൻ ഉപയോഗവും ഭാവിയിൽ പല രോഗങ്ങൾക്കും കാരണമായേക്കും. ഈ പ്രക്രിയ കൊണ്ടുണ്ടാക്കുന്ന കീറ്റോൺ ബോഡികൾ നിർജ്ജലീകരണം, തലവേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകുന്നു.
ചിട്ടയായ ജീവിതവും ഭക്ഷണക്രമവും പാലിക്കുന്ന ശരാശരി മനുഷ്യന്‌ യാതൊരു ഡയറ്റ് പ്ലാനുകളുടേയും സഹായമില്ലാതെ ശരീരഭാരം നിയന്ത്രിച്ച് കൊണ്ടുപോകാനാകും. ഉയരം, തൂക്കം, ജോലിയുടെസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലെ ഏതൊരു ഡയറ്റും ചിട്ടപ്പെടുത്താവൂ അതിനാൽ ഡയറ്റ് പ്ലാനുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഡയറ്റിഷ്യന്‍െ കൃത്യമായ നിർദ്ദേശപ്രകാരം മാത്രമേ ഭക്ഷണക്രമം തീരുമാനിക്കാവു.