ഇസ്‌റ -മിറാജ് ദിനത്തിന് യുഎഇയിൽ അവധിയില്ല

1

അബുദാബി: ഇസ്‌റാ -മിറാജ് ദിനത്തിന് യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് മാത്രമല്ല, പൊതു മേഖലയ്ക്കും അവധിയില്ല. ഇസ്‌റ -മിറാജ് ദിനത്തിന് മാത്രമല്ല നബി ദിനത്തിനും അവധിനൽകില്ലെന്ന് അധികൃതർ അറിയിച്ചു.ഏപ്രിൽ നാലിനാണ് ഇസ്‌റ -മിറാജ് ദിനം. അടുത്തിടെ യുഎഇയിൽ പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധികൾ സ്വകാര്യമേഖലയ്ക്കും നൽകി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ വർഷത്തെ ആകെ അവധി ദിനങ്ങൾ 14 ആണെന്നും അധികൃതര്‍ അറിയിച്ചു.