ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേരില്ലാ യുവാവ് ആയി ടൊവിനോ

0

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. സിനിമയിൽ വമ്പൻ മേക്കോവറിലാണ് ടൊവിനോ എത്തുന്നത്.

‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെ ആദ്യ ചിത്രങ്ങൾ ഇതാ. ഡോക്ടര്‍ ബിജുവിന്റെ പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ. ഈ സിനിമയിലെ സമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദയത്തോട് ചേര്‍ക്കുന്നു.’’–സിനിമയിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് ടൊവിനോ കുറിച്ചു.

ചിത്രീകരണവും പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികളും പൂർത്തിയായ ഈ ചിത്രം വൈകാതെ പ്രദർശനത്തിനെത്തും. എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്‌ഷന്‍സും ചേര്‍ന്നാണ് അദൃശ്യ ജാലകങ്ങൾ നിർമിച്ചത്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സുമുണ്ട്. ഡേവിസ് മാനുവൽ ആണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടർ. ഛായാഗ്രഹണം യധു രാധാകൃഷ്ണൻ.