വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ബിജുലാൽ അറസ്റ്റിൽ

1

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആർ. ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

അദ്ദേഹത്തെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രഷറി തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ബിജുലാൽ രംഗത്തെത്തിയിരുന്നു. താന്‍ ട്രഷറിയില്‍നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാൽ പറഞ്ഞു.

പണം തട്ടിയെടുത്തു എന്നത് തെറ്റായ പ്രചാരണമാണ്. ഓഫീസറുടെ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ചുവെന്നാണ് ചില വാർത്തകളിൽ കണ്ടത്. അങ്ങനെ ഉപയോഗിക്കാൻ സാധിക്കില്ല. സർക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് താൻ. ഖജനാവാണെന്ന് ബോധമുണ്ട്. തന്റെ യൂസർ ഐഡിയും പാസ് വേർഡും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയില്ലേ? അതിനുള്ള സാധ്യത പരിശോധിക്കണം. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് 60,000 രൂപ തട്ടിയെടുത്തുവെന്ന ആരോപണം തെറ്റാണ്. ആരാണ് തിരിച്ചടച്ചതെന്നും വ്യക്തമല്ല. തനിക്കെതിരെ ആസൂത്രിത നീക്കമാണെന്നും ബിജുലാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

പോലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്.

വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച്, ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍നിന്നാണ് ബിജുലാല്‍ തന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയത്. ഇതില്‍നിന്ന് 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ നാല് അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു. ജൂലായ് 27-നാണ് ഈ തട്ടിപ്പ് കണ്ടുപിടിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജു ലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റി യത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിജുലാലിനെ പിരിച്ചുവിട്ടിരുന്നു.