തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു

0

മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. സ്കൂൾകാലം മുതലുള്ള കൂട്ടുകാരി നാഭ ഗദ്ദംവറാണു വധു. മുംബൈയിൽ ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തി. ‘സ്കൂൾ ക്രഷ്’ എന്നതിൽനിന്നു ഭാവി വധുവായി നാഭയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചതായി തുഷാർ ദേശ്പാണ്ഡെ സമൂഹമാധ്യമത്തിൽ‌ കുറിച്ചു. ക്രിക്കറ്റ് ബോൾ കയ്യിൽ പിടിച്ചാണ് തുഷാറും ഭാവിവധുവും വിവാഹ നിശ്ചയത്തിനു ശേഷം ഫോട്ടോഷൂട്ട് ചെയ്തത്.

ഇന്ത്യൻ ക്രിക്കറ്റ് താരം ശിവം ദുബെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, സിമർജിത് സിങ് എന്നിവർ തുഷാറിനും നാഭയ്ക്കും ആശംസകൾ അറിയിച്ചു. ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിനായി നിർണായക പ്രകടനമാണ് തുഷാർ ദേശ്പാണ്ഡെ 2023 സീസണിൽ ന‍ടത്തിയത്.