റിയാദ്: സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേര് മരിച്ചു. തായിഫ് നഗരത്തിൽ നിന്ന് 80 കി മി അകലെ തുറബ – ബീഷ റോഡിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് മഞ്ഞൾപ്പാറ സ്വദേശി സിദ്ദിഖ് (50) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു മാസം മുൻപ് ദമ്മാമിൽവെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ത്യശൂർ മാള മേലാറ്റൂർ സ്വദേശി സിജോ ആന്റണിയാണ് ഇന്ന് മരിച്ച മറ്റൊരു മലയാളി. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Latest Articles
കാനഡ സര്‍ക്കാരിനെ വിശ്വാസമില്ലെന്ന് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു
കാനഡയ്ക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറെയും മറ്റു ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ...
Popular News
ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടിയിൽ വിശദീകരണവുമായി ഗവർണർ
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ വിശദീകരണവുമായി രാജ്ഭവൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നുമാണ് രാജ്ഭവൻറെ വിശദീകരിച്ചു.
എക്സൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ
ദുബായ്: എക്സൽ പ്രീമിയർ ലീഗ് (ഇ.പി.എൽ) ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ ആരംഭിക്കും. യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള വേദിയൊരുക്കി ദുബായിലെ യൂത്ത് ഫുട്ബോളിനെ ഉയർത്താനാണ് ഈ...
The Titan of Indian Industry, Ratan Tata, Passes Away
Mumbai, India - Ratan Naval Tata, the visionary former chairman of the Tata Group, passed away in a Mumbai Hospital on...
നവകേരള സദസിലെ വിവാദ പ്രസ്താവന; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
നവകേരള സദസിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത് രക്ഷാപ്രവർത്തനം ആണെന്ന പരാമർശത്തിലാണ് അന്വേഷണത്തിന്...
വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകൾ രത്തൻ ടാറ്റയുടെ ഗാരേജിൽ എന്നും ഇടം പിടിച്ചിരുന്നു
ടാറ്റ സൺസിൻ്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റ (86) വിടപറഞ്ഞിരിക്കുന്നു. ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെയുള്ള നിരവധി കമ്പനികളെ രത്തൻ ടാറ്റ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ഇന്ന്, വാഹന സുരക്ഷയുടെ...