മലയാളിയായ രണ്ട് വയസുകാരി ഫ്ലോറിഡയില്‍ നിര്യാതയായി

0

മയാമി: മലയാളിയായ രണ്ട് വയസുകാരി അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതയായി. ഫ്ലോറിഡയിലെ മയാമിയില്‍ താമസിക്കുന്ന ജാക്സണിന്റെയും മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) ആണ് മരിച്ചത്. മിലാനായാണ് മൂത്ത സഹോദരി.

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും വൈകുന്നേരം 7.30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതികശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും. മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം നാല് മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.