കാണാതായ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് മടങ്ങിയെത്തി

0

മൂന്ന് ദിവസം മുമ്പ് കാണാതായ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാള്‍ കുഴിവിളയിലുള്ള വീട്ടില്‍ മടങ്ങിയെത്തിയത്. പഴനിയില്‍ പോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഇയാളെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്.

ചൊവ്വാഴ്ച ഉച്ച മുതലാണ് ഇയാളെ കാണാതായത്. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് സ്‌കൂട്ടറില്‍ എത്തിച്ച ശേഷമാണ് ഇയാളെ കാണാതായത്. സ്‌കൂട്ടറും മൊബൈലും നേമം പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചാണ് ഇയാള്‍ പോയത്. താന്‍ ഏറെ സംഘര്‍ഷത്തിലാണെന്നും തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് സ്‌കൂട്ടറില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.