മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു

0

ബെംഗളൂരു∙ മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു.

മകൾ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല ഒടുവിൽ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.