ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില്‍ തുല്യവേതനം

0

ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ചരിത്രപ്രധാനമായ നിയമവുമായി യുഎഇ ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ഇനി ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില്‍ തുല്യവേതനം ലഭിക്കും. ചൊവ്വാഴ്ചയാണ് യുഎഇ കാബിനറ്റ് യോഗം കൂടി പുതിയ നിയമനിര്‍മാണത്തിന് തീരുമാനമായത്. ലിംഗഭേദമന്യേ എല്ലാവര്‍ക്കും തുല്യത ഉറപ്പു വരുത്താനാണ് ഈ നിയമനിര്‍മാണമെന്ന് ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു. ഭരണഘടന എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നുണ്ട്. പുതിയ നിയമത്തിലൂടെ അത് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.