പ്രവാസികള്‍ക്ക് വിരമിച്ച ശേഷവും യുഎഇയിൽ തുടരാൻ 5 വർഷ വീസ

1

വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് റിട്ടയർമെന്റ് വീസ നൽകുന്നു. 55 വയസ്സിനു മുകളിലുള്ള വിദേശികൾക്കാണ് ഉപാധികളോടെ അഞ്ചു വർഷത്തെ വീസ നൽകുക. തുല്യ കാലയളവിലേക്ക് പുതുക്കാനും സാധിക്കും.

എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ 20 ലക്ഷം ദിർഹത്തിന്റെ വസ്തുവോ പത്തു ലക്ഷം ദിർഹത്തിന്റെ ബാങ്കു നിക്ഷേപമോ ഉള്ളവരായിരിക്കണം.
മാസത്തിൽ ഇരുപതിനായിരം ദിർഹം സ്ഥിരവരുമാനം ലഭിക്കുന്ന 55 വയസ്സിനു മുകളിൽ പ്രായമുള്ളവരും ദീർഘകാല വീസയ്ക്ക് അർഹരായിരിക്കും. ഈ നിബന്ധന പാലിച്ച് ദീർഘകാല വീസയിൽ യുഎഇയിൽ തങ്ങുന്നവർക്ക് മാതാപിതാക്കളെയും മക്കളെയും സ്പോൺസർ ചെയ്യാനും അനുമതിയുണ്ട്.
നേരത്തെ വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രഫഷനലുകൾക്കും ഗവേഷകർക്കും മികവു പുലർത്തുന്ന വിദ്യാർഥികൾക്കും പത്തു വർഷത്തെ വീസ നൽകാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചിരുന്നു.