ശൈത്യകാല അവധിക്ക് ശേഷം, ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വീണ്ടും തുറക്കും

0

ദുബായ്: ശൈത്യകാല അവധിക്ക് ശേഷംദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വീണ്ടും തുറക്കും ദുബായിലെ ചില സ്കൂളുകൾ വിദൂര പഠനത്തിലേക്ക് മാറും. വിക്ടറി ഹൈറ്റ്സ് പ്രൈമറി സ്കൂൾ, ദുബായ് കെന്റ് കോളജ് ദുബായ്, ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ ആൻഡ് കോളജ് (ഡെസ്ക്) എന്നിവ താൽകാലികമായി ഓൺലൈൻ പഠനരീതിയിലേയ്ക്ക് മാറുന്ന സ്കൂളുകളിൽ ഉൾപ്പെടുന്നു. യുഎഇയിൽ ഞായറാഴ്ച കോവിഡ് കേസുകൾ 2,600 ൽ എത്തിയതിനാൽ ദുബായിലെ ജെംസ് സ്കൂളുകളിൽ പഠിക്കുന്ന കുറച്ച് വിദ്യാർഥികൾക്കും വിദൂര പഠനം വാഗ്ദാനം ചെയ്യുന്നു.

കോവിഡ് പരിശോധനയിൽ പോസിറ്റീവ് കേസുകളും ‘അടുത്ത കോൺടാക്റ്റുകളും’ ഉള്ള ജീവനക്കാരുടെ എണ്ണവും വർധിക്കുന്നതിനാലാണ് തീരുമാനമെടുത്തതെന്ന് ജെംസ് എഡ്യൂക്കേഷൻ ചീഫ് ഓപ്പറേഷൻ ഓഫീസർ എൽമാരി വെന്റർ പറഞ്ഞു. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (കെഎച്ച്ഡിഎ) പൂർണ പിന്തുണയോടെയാണ് വിദൂര പഠനത്തിലേക്കുള്ള താൽക്കാലിക മാറ്റം. സ്കൂളുകൾ ദേശീയ മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നത് തുടരും.

അഞ്ചു ദിവസത്തേക്ക് ഒാണ്‍ലൈൻ ക്ലാസുകൾ നടത്തുമെന്ന് ദുബായിലെ കെന്റ് കോളജും രക്ഷിതാക്കളെ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, യാത്ര കഴിഞ്ഞ് മടങ്ങുന്ന തങ്ങളുടെ ജീവനക്കാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ദുബായിൽ താമസിക്കുന്നവരിൽ നിന്നും തങ്ങൾക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് അറിയിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നു. കേസുകളുടെ എണ്ണം കൂടിയതിനാൽ, ഹാജരാകാൻ പോകുന്ന എല്ലാ ജീവനക്കാരെയും പരിരക്ഷിക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്നും സൂക്ഷ്മമായ അവലോകനത്തിന് ശേഷം ആദ്യ അഞ്ചു ദിവസമെങ്കിലും വിദൂര പഠനത്തിലേക്ക് മാറാൻ തീരുമാനിച്ചെന്നും പറഞ്ഞു.