വന്ദേഭാരത് 2 മിനിറ്റ് വൈകി; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍

0

വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി.

പിറവം സ്‌ഷേനില്‍ വേണാട് എക്‌സ്പ്രസ് എത്തിയതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിനെ കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വന്ദേഭാരത് വൈകിയതാണ് ബി എല്‍ കുമാറിനെതിരായ അടിയന്തര സസ്‌പെന്‍ഷന്‍ നടപടി.