ബഹ്റൈനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

0

മനാമ: ബഹ്റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച പുറത്തിറക്കിയത്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കും. എന്നാല്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ഔദ്യോഗിക അവധിയായിരിക്കുമെങ്കില്‍ പെരുന്നാള്‍ അവധി തൊട്ടടുത്ത ഒരു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിലുണ്ട്.

ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി മാര്‍ച്ച് 23നാണ് റമദാന്‍ വ്രതം ആരംഭിച്ചത്. അറബി മാസങ്ങളില്‍ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാസ് മാസപ്പിറവി ദൃശ്യമാവുന്നത് അനുസരിച്ചായിരിക്കും പെരുന്നാള്‍ ദിനം തീരുമാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.