പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

0

ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 ൽ ജനിച്ചു.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ഗാനങ്ങൾ ആലപിച്ചു.

1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്.

‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് എത്തിച്ചത്.

തെന്നിന്ത്യയിൽ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയെല്ലാം ഗാനങ്ങൾക്ക് അവർ ശബ്ദമേകി.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. കഴിഞ്ഞയാഴ്ചയാണ് രാജ്യം വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്.

2018-ല്‍ പ്രവാസി എക്സ്പ്രസ് സിംഗപ്പൂരില്‍ വെച്ച് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്ഡ് നല്കി ആദരിച്ചിരുന്നു ..കലൈ വാണി എന്നാണ് യഥാർത്ഥ പേര്.