അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചു; വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനു ശേഷം നടപ്പാക്കിയ പുനർജനി പദ്ധതിയുടെ ഭാഗമായി അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ചാണ് അന്വേഷണം.

വിദേശത്തു പോവുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവ്. ഉത്തരവ് ലഭിച്ചാൽ എറണാകുളം വിജിലൻസ് യൂണിറ്റിന് അന്വേഷണത്തിന് നിർദേശം നൽകുമെന്ന് വിജിലൻസ് പറഞ്ഞു.