മഹാഭാരതം മൂന്ന് ഭാഗങ്ങളായി സിനിമയാക്കും: വിവേക് അഗ്നിഹോത്രി

0

പുതിയ ചിത്രവുമായി ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്നിഹോത്രി എത്തുന്നു. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാന്‍വാസില്‍ എത്തുക.

പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കുന്നത്. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

‘വലിയ പ്രഖ്യാപനം: മഹാഭാരതം ചരിത്രമോ മിത്തോളജിയോ? ‘ആധുനിക ക്ലാസിക്ക്’ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ നിങ്ങൾക്കായി സമ്മാനിക്കുന്നതിൽ സർവ്വശക്തനോട് നന്ദിയുള്ളവരാണ്. പർവ്വ – ധർമ്മത്തിന്റെ ഒരു ഇതിഹാസ കഥയാണ്. പർവ്വയെ ‘മാസ്റ്റർപീസ് ഓഫ് മാസ്റ്റർപീസ്’ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്’.- വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിക്കുന്നു.

വിവേക് അഗ്നിഹോത്രി തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‍റെ സഹചരയിതാവ് പ്രകാശ് ബെലവാടിയാണ്. അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധര്‍മ്മത്തിന്‍റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അതേസമയം അഭിനേതാക്കള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.