സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെ തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂ‌ർ,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്.

ചൊവ്വാഴ്‌ച വരെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. ആന്ധ്രാ-ഒഡീഷാ തീരത്ത് ന്യൂനമർദ്ദം രൂമ്പ്പെടുമെന്നതിനാൽ മഴ കൂടുതൽ ശക്തമാകാനിടയുണ്ട്. ഇതിനെ തുടർന്ന് മുൻകരുതൽ സ്വീകരിക്കാൻ കളക്‌ടർമാർക്ക് നിർദ്ഏശം നൽകിയിട്ടുണ്ട്. 13 വരെ കേരളാതീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.