ചാറ്റിങ്ങ് മാത്രമല്ല..! ഇനി വാട്ട്‌സാപ്പ് വഴി പണവും കൈമാറാം

0

ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിന് പേയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചു. ആൻഡ്രോയിഡിലും ഐഒ എസിലും പ്രവർത്തിക്കുന്ന ഫോണുകളിൽ പണ വിനിമയം സാധ്യമാകും. ന്ത്യയിൽ ഡിജിറ്റൽ പെയ്‌മെൻറ് നിയന്ത്രിക്കുന്ന നാഷണൽ പെയ്‌മെൻറ് സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് വാട്‌സ് ആപ് പണവിനിമയം.

ഇയുപിഐ (യൂണിഫൈഡ് പെയ്‌മെൻറ് ഇൻറർ ഫേസ് )എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട്. അതുകൊണ്ടുതന്നെ ഓരോ തവണ പണമയക്കുമ്പോഴും എം.പിൻ നൽകേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവർക്ക് നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് എം.പിൻ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്‌മെന്റ് സംവിധാനം രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു. ഐ ഫോണ്‍, ആന്‍ഡ്രോയ് അപ്ലിക്കേഷനുകള്‍വഴി സേവനംലഭിക്കും.

യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവയുടെ പട്ടികയില്‍ വാട്ട്‌സാപ്പും സ്ഥാനംപിടിച്ചു. 40 കോടിയിലധികമുള്ള ഉപയോക്താക്കൾ, പുതിയ സേവനം ഉപയോഗിച്ചു തുടങ്ങുന്നതോടെ ഈ രംഗത്ത് വാട്‌സ്ആപ്പിന് സമഗ്രാധിപത്യം നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ അഞ്ച് പ്രമുഖ ബാങ്കുകളുമായി പ്രവർത്തിക്കുന്നതിന് വാട്സാപ്പ് ധാരണിയിലെത്തി കഴിഞ്ഞു: ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെന്റ് ബാങ്ക്. യുപിഐ പിന്തുണയ്‌ക്കുന്ന അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആർക്കും വാട്ട്‌സ്ആപ്പിൽ പണം അയയ്‌ക്കാൻ കഴിയും.

ഡാറ്റ ലോക്കലൈസേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിയ്ക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നത്. യുപിഐ പ്ലാറ്റഫോമിലൂടെ ഇന്ത്യ യുടെ ഡിജിറ്റൈസേഷന്‍ ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫെയ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

എങ്ങനെ പണം അയക്കാം?

നിങ്ങളുടെ വാട്സാപ് ഏറ്റവും പുതിയ വേർഷനിലേക്ക്( വേർഷൻ 2.18.46.) അപ്ഡേറ്റ് ചെയ്യുക. നിലവിൽ സേവനം ലഭിക്കുന്ന വ്യക്തി നിങ്ങളെ ഇൻവൈറ്റ് ചെയ്താലുടൻ വാട്സാപ്പ് സെറ്റിങ്സ് മെനുവിൽ ‘പേയ്മെന്റ്സ്’ (Payments) എന്ന ടാബ് ദൃശ്യമാകും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണിൽ തന്നെയാണു വാട്സാപ് ഉള്ളതെന്ന് ഉറപ്പാക്കുക. ആഡ് ന്യൂ അക്കൗണ്ട് (Add New Account) എന്ന മെനുവിലൂടെ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.

നിങ്ങളുടെ നമ്പറിൽ നിന്ന് ബാങ്ക് സെർവറിലേക്ക് ഒരു എസ്എംഎസ് സന്ദേശം പോകുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ദൃശ്യമാകുകയും ചെയ്യും. അക്കൗണ്ട് തിരഞ്ഞെടുക്കുന്നതോടെ ആദ്യഘട്ടം പൂർത്തിയാകും. പേയ്മെന്റ് സൗകര്യം ലഭ്യമായ മറ്റൊരാളുടെ ചാറ്റ് തുറന്ന് ചിത്രങ്ങളും മറ്റും അറ്റാച്ച് ചെയ്യുന്ന ടാബിൽ പേയ്മെന്റ് എന്നൊരു ഓപ്ഷൻ കൂടി ദൃശ്യമാകും. ആദ്യമായതിനാൽ ഡെബിറ്റ്/ക്രഡിറ്റ് കാർഡിന്റെ അവസാന ആറക്ക നമ്പറും കാർഡിലുള്ള എക്സ്പയറി ഡേറ്റും നൽകുക. തുടർന്ന് എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) നൽകുക. ആറക്കമുള്ള യുപിഐ പിൻ അഥവാ പാസ്‌വേഡ് നിർമിക്കുക. പണമിടപാടിന് ഈ പാസ്‌വേഡ് ആയിരിക്കും ഉപയോഗിക്കുന്നത്.

ഇനി കൈമാറേണ്ട സംഖ്യ ടൈപ്പ് ചെയ്ത് അയയ്ക്കാം. ഉറപ്പാക്കാൻ ആദ്യം നൽകിയ യുപിഐ പിൻ കൂടി നൽകുന്നതോടെ പണം ഞൊടിയിടയിൽ സുഹൃത്തിന്റെ അക്കൗണ്ടിലെത്തും. ഭീം, ഗൂഗിൾ തേസ്, ഫോൺപേ പോലെയുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിച്ച് വാട്സാപ് പേയ്മെന്റ് നടത്താം.