റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍

0

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ജനുവരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കർഷകർ പറഞ്ഞു.

കര്‍ഷക സംഘടനകളുടെ കൊടിക്കൊപ്പം ദേശീയപതാകയും ട്രാക്ടറില്‍ കെട്ടുമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി ഉപയോഗിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.