കൊച്ചിയിൽ ഫ്ലാറ്റിന്റെ 10–ാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

0

കൊച്ചി ∙ കടവന്ത്രയില്‍ ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്ലാറ്റ് പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന(38) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവുമായി അകന്ന് അമ്മയ്ക്കും മകള്‍ക്കും ഒപ്പമായിരുന്നു താമസം.