ലോക പുസ്തകദിനം ഇന്ന്

0

ഇന്ന് ലോക പുസ്തക ദിനം. നമ്മുടെ ഏറ്റവും നല്ല സുഹൃത്തും, വഴികാട്ടിയും , തത്ത്വചിന്തകരുമാണ് പുസ്തകൾ. എല്ലാ വര്‍ഷവും ഏപ്രില്‍ 23 നാണ് ലോക പുസ്തകദിനം യുനെസ്‌കോ ആഘോഷിക്കുന്നത്. സ്‌പെയിനിൽ 1923 ഏപ്രിൽ 23നാണ് ലോക പുസ്തക ദിനം ആചരിച്ചുതുടങ്ങുന്നത്.

സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നാട് 1995 ൽ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു. വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.ലോക സാഹിത്യത്തിന്റെ പ്രതീകാത്മകദിനം കൂടിയാണ് ഏപ്രില്‍ 23.

ലോക പുസ്തക-പകര്‍പ്പവകാശ ദിനമായാണ് ഇന്ന് ആചരിക്കുന്നത്. ഷേക്‌സ്പിയറെ കൂടാതെ ഇൻകാ ഗാർസിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്‌സ്‌നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ.
ഇത്തവണത്തെ പുസ്തക ദിനത്തെ കൂടുതൽ ആകർഷണാമാക്കുന്നത് ഷേക്‌സ്പിയറുടെ 400 ആം ചരമദിനം കൂടിയാണ് എന്നതാണ്.