രാജ്യത്ത് 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി

0

രാജ്യത്ത് 24 മണിക്കൂറിനിടെ 10,112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.

കൊ​വി​ഡ് വ്യാപന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ​ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

കേ​ര​ള​ത്തി​ന് പു​റ​മെ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്ത​യ​ച്ച​ത്. മാ​ർ​ച്ച് മു​ത​ൽ രാ​ജ്യ​ത്ത് കൊ​വി​ഡ് കേസുകളുടെ തോ​ത് വർധിക്കുകയാണ്.