ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം

0

ലോകം മുഴുവനുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.ക്രിസ്തുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് പള്ളികള്‍ക്കുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച പുല്‍ക്കുടിലിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുന്നില്‍ ശുശ്രൂഷാ ചടങ്ങുകള്‍ നടന്നു.വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ആരാധന ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ബര്‍ലിന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വത്തിക്കാനില്‍ ഒരുക്കിയിരിക്കുന്നത്.