ജോലിസ്ഥലത്തിന്​​ മുന്നിൽ നിൽക്കുമ്പോൾ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

0

റിയാദ്​: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വീടിന്​ മുന്നിൽ നിൽക്കുമ്പോൾ കാറിടിച്ച്​ മലയാളി ഹൗസ്​ ഡ്രൈവർക്ക്​ ദാരുണാന്ത്യം. ജിദ്ദ സനാബീൽ ഏരിയയിലായിരുന്നു സംഭവം. മലപ്പുറം വേങ്ങര ഊരകം സ്വദേശി ജംഷീർ കുന്നത്തൊടി (26) ആണ് മരിച്ചത്. ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിന്​ മുന്നിൽ നിൽക്കുമ്പോൾ സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടുവന്നിടിച്ചായിരുന്നു അപകടം. തൽക്ഷണം മരിച്ചു. മഹ്ജർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. പിതാവ്: മുഹമ്മദ് ഹനീഫ, മാതാവ്: റസിയ