മൾട്ടി സ്റ്റാർ ചിത്രമായി മാറുന്ന ഹർഭജൻ സിങ്ങിന്റെ ഫ്രണ്ട്ഷിപ്പിൽ ബിഗ്ബോസ്സ്‌ ലോസ്‌ലിയാ മരിയനേശൻ നായിക!

0

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി  നായകനായി അഭിനയിക്കുന്ന  സിനിമയാണ് ഫ്രണ്ട്ഷിപ്പ് .സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. ചിത്രത്തിലെ ഇതര താരങ്ങളെ കുറിച്ചുള്ള വാർത്തകൾ ഓരോന്നായി പുറത്തു വിട്ടു തുടങ്ങിയിരിക്കുന്നു അണിയറക്കാർ. കമലഹാസൻ നയിച്ച ബിഗ് ബോസ് 3 ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്‌ലിയാ മരിയനേശൻ ചിത്രത്തിലെ നായികയാവുന്നു എന്നതാണ് സെൻസേഷൻ. ശ്രീലങ്കൻ ടീവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്‌ലിയാ ബിഗ് ബോസ് 3 യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൽട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട് ഷിപ്പിൽ അണി ചേരുമെന്ന് അണിയറക്കാർ പറഞ്ഞു.