ലോകത്തിലെ ആദ്യത്തെ പൂച്ചകളുടെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മലേഷ്യയില്‍

0

നല്ല ഒന്നാന്തരം എസി മുറികള്‍, കിടന്നുറങ്ങാന്‍ കിംഗ്‌ സൈസ് ബെഡ്, ഇഷ്ടാനുസരണം കളിക്കാന്‍ പ്ലേ ഏരിയ ഏതോ വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങള്‍ ആണെന്ന് കരുതിയെങ്കില്‍ അത് പൂര്‍ണ്ണമായും ശരിയല്ല .കാരണം മേല്പറഞ്ഞതെല്ലാം പൂച്ചകളുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൌകര്യങ്ങളുടെ ലിസ്റ്റ് ആണ് .അതെ പൂച്ചകള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു .

കാറ്റസോന്‍ എന്നാണു ഈ ഹോട്ടലിന്റെ പേര്.മറ്റെങ്ങും അല്ല മലേഷ്യയിലാണ് ഈ ലക്ഷ്വറി പൂച്ച ഹോട്ടല്‍ ഉള്ളത് .ഉടമസ്ഥര്‍ തിരക്കുകളില്‍ മുഴുകുമ്പോള്‍ തങ്ങളുടെ പൂച്ചകള്‍ക്ക് ഒരല്‍പം വിനോദം ആവശ്യമെന്ന് തോന്നിയാല്‍ ഉടമകള്‍ക്ക് തങ്ങളുടെ പൂച്ചകളെ ഈ ഹോട്ടലില്‍ ഏല്‍പ്പിക്കാം .മുപ്പത്തഞ്ചു മുറികളാണ് ആകെയുള്ളത്. ഇത്  പല കാറ്റഗറികള്‍ ആയി തിരിച്ചിട്ടുണ്ട്.പൂച്ച സ്നേഹികളെയാണ് ജോലിക്കാരായി എടുത്തിട്ടുള്ളത് .

ഹൈ ക്ലാസ് ഭക്ഷണവും പാലും ഇവിടുത്തെ പ്രധാന മെനു .വീട് പോലെയുള്ള അന്തരീക്ഷം.ഷവറും സ്പെഷ്യല്‍ ഷാമ്പൂ ഉപയോഗിച്ചുള്ള കുളിയും ഒക്കെ പായ്ക്കെജില്‍ ഉണ്ട്.ഏറ്റവും വില കൂടിയ റൂമില്‍ സി സി ടി വിയും ഉണ്ടാവും.ഉടമസ്ഥര്‍ക്ക് സ്മാര്‍ട്ട്‌ ഫോണ്‍ ആപ്പ് വഴി പൂച്ചയെ ഇപ്പോഴും കണ്ട് കൊണ്ടിരിയ്ക്കാം. സൗകര്യങ്ങല്‍ കൂടുന്നതിനനുസരിച്ച് റേറ്റ് അല്പം കൂടുമെന്ന് മാത്രം .അതൊന്നു ഉടമകള്‍ കാര്യമാകാറില്ല എന്നാണു ഹോട്ടല്‍ ഉടമകള്‍ പറയുന്നത് .തങ്ങളുടെ അരുമകള്‍ സന്തോഷത്തോടെ ഇരിക്കണം എന്ന ആവശ്യം  മാത്രമേ പൂച്ചകളുടെ ഉടമകള്‍ക്ക് ഉള്ളത്രെ .മൂന്നു മണിക്കൂര്‍ മുതല്‍ ഒരു വര്ഷം വരെ പൂച്ചകള്‍ക്ക് താമസിയ്ക്കാനുള്ള പയ്ക്കെജുകള്‍ ഈ ഹോട്ടലില്‍ ലഭ്യമാണ് .