ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ഇപ്പോള്‍ പ്രത്യേക​ വെബ്സൈറ്റില്‍

0

ജിമെയില്‍/ഗൂഗിള്‍ പ്ലസ്‌ സേവനങ്ങളില്‍ നിന്നും സ്വതന്ത്രമായി, ​ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ഇപ്പോള്‍ വേറെ തന്നെ വെബ്സൈറ്റില്‍ ലഭ്യമായി. hangouts.google.com എന്ന സ്റ്റാന്റ്എലോണ്‍ (stand alone) സൈറ്റ് വഴി ഇപ്പോള്‍ ഹാങ്ങ്‌ഔട്ട്‌ ഉപയോഗിക്കാം. ഈ ഒരു മാറ്റം തീര്‍ച്ചയായും ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, വോയിസ്‌ കാളുകള്‍, വീഡിയോ കാളുകള്‍ എന്നിവ കൂടുതല്‍ എളുപ്പമാക്കും.

ഗൂഗിളിന്റെ മെറ്റീരിയല്‍ ഡിസൈന്‍ പരമാവധി ഉപയോഗിച്ച്, ഹാങ്ങ്‌ഔട്ടിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ഗൂഗിള്‍. ന്‍ഡ്രോയിഡ്, ഐഓഎസ്‌ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ വളരെ നല്ല സേവനം കാഴ്ച വെയ്ക്കുന്നുണ്ട്‌.

Courtesy : TechMam

LEAVE A REPLY