ഇന്ത്യക്കാരുടെ പ്രിയ നഗരം ദുബായ്

0

ഇന്ത്യക്കാരുടെ ഇഷ്ട് സഞ്ചാര നഗരം ദുബായ് തന്നെ എന്ന് റിപ്പോര്‍ട്ട് . ഇന്ത്യയില്‍ നിന്നും ദുബായിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് രേഖപ്പെടുത്തുന്നതായി ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ദുബായ് ടൂറിസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആണ് പറയുന്നത് .

ഗള്‍ഫ് രാജ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ദുബായിലെത്തുന്ന സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെയാണ്. 2016 ലെ ആദ്യ മൂന്നുമാസത്തിനിടെ 4,67,000 ഇന്ത്യക്കാരാണ് ദുബായില്‍ എത്തിയത് . വര്‍ഷം തോറും ലോക രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ദിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .  ഇതില്‍ സൗദിയില്‍ നിന്നുള്ളവരാണ് എണ്ണത്തില്‍ മുന്‍പന്തിയില്‍. രണ്ടാം സ്ഥാനം ഒമാനും. ആകര്‍ഷകമായ പ്രദര്‍ശനങ്ങളും ,ഷോപ്പിംങ് അനുഭവങ്ങളും,മേളകളും കലാകായിക മത്സരങ്ങളുമാണ് ദുബായിലേക്ക് വിദേശ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്നാണ് കരുതുന്നത് .