വിവാഹേതരബന്ധം ചര്‍ച്ച ചെയ്യുന്ന ”ലക്ഷ്മി’ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു; വീഡിയോ

0

ലക്ഷ്മി എന്ന സാധാരണക്കാരിയായ ഒരു സ്ത്രീയുടെ കഥപറയുന്ന തമിഴ് ഹൃസ്വ ചിത്രം ‘ലക്ഷ്മി’ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയും ജോലിക്കാരിയുമായ ലക്ഷ്മി എന്ന കഥാപാത്രത്തിന് തന്റെ യാന്ത്രികമായ ജീവിതത്തോട് ഉണ്ടാകുന്ന മടുപ്പും സ്വന്തം സ്വാതന്ത്രത്തെ മറ്റൊരു പുരുഷന്റെ തണലിൽ കണ്ടെത്തുന്നതും ആണ് ചിത്രത്തിന്റെ പ്രമേയം.

അവളുടെ യഥാർത്ഥ സൗന്ദര്യവും വ്യക്തിത്വവും അന്യപുരുഷനിലൂടെ തിരിച്ചറിയുന്ന സ്ത്രീയുടെ കഥ വിവാഹേതര ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അവളെ മനസിലാക്കാൻ ശ്രമിക്കാതെ യന്ത്രമായി മാത്രം കാണുന്ന ഭർത്താവിൽനിന്നും അവളെ മനസിലാക്കുന്ന കാമുകനിൽ എത്തിച്ചേരുന്ന ലക്ഷ്മി എന്ന കഥാപാത്രം ഏറെ ചർച്ചാ വിഷയം ആവുകയാണ്. ഒരുപാടു പേർ ചിത്രത്തിന്റെ പ്രേമേയത്തോടു എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് പെൺകുട്ടിയുടെ മര്യാദകളെ ഇല്ലാതാക്കുന്ന ചിത്രം സ്വാഗതാർഹം അല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സ്ത്രീയുടെ യാന്ത്രികമായ മടുപ്പിക്കുന്ന ജീവിത യാഥാർഥ്യവും സ്വാതന്ത്ര്യം കൊതിക്കുന്ന അവളുടെ മനസും ചിത്രത്തിൽ മനോഹരമായി വരച്ചിടാൻ സംവിധായകൻ സർജുന്‌ സാധിച്ചിട്ടുണ്ട്. സാൾട് മാംഗോ ട്രീ എന്ന ബിജു മേനോൻ ചിത്രത്തിലെ നായികയായി എത്തിയ ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ലക്ഷ്മിയെ അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബില് ഈ ചിത്രത്തിന് ലഭിച്ചത് രണ്ടു കോടിയിലേറെ വ്യൂസാണ്.