പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

0

റാസല്‍ഖൈമ: മലപ്പുറം സ്വദേശിയായ പ്രവാസി യുഎഇയില്‍ മരിച്ചു. മലപ്പുറം കന്മനം പോത്തന്നൂര്‍ സ്വദേശിയായ കല്ലുമാട്ടക്കല്‍ അമീര്‍ അലി (48) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി റാക് കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് – അബൂബക്കര്‍. മാതാവ് – ഖദീജ. ഭാര്യ – ആരിഫ. മക്കള്‍ – മുഹമ്മദ് സിനാന്‍, സന, ഫാത്തിമ. സഹോദരങ്ങള്‍ – അഹ്‍മ്മദ് ബാപ്പു (അബുദാബി), ഹാരിസ് (അജ്‍മാന്‍), അബ്‍ദുസലീം, ഷാഹിദ് മോന്‍, ഫാത്തിമ.