മുന്‍ സിബിഐ ഡയറക്ടറും ഗവർണറുമായിരുന്ന അശ്വനി കുമാര്‍ ആത്മഹത്യചെയ്ത നിലയില്‍

0

ഷിംല: മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാറിനെ (69) ആത്മഹത്യ ചെയ്ത നിലയില്‍. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങളായി അദ്ദേഹം നിരാശയിലായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. മരണം സ്ഥിരീകരിച്ച ഷിംല എസ് പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പോലീസുകാര്‍ക്കൊരു മാതൃകയായിരുന്നുവെന്നും എസ് പി പറഞ്ഞു.

2006 ആഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. 2008 ആഗസ്റ്റ് മുത ൽ 2010 നവംബർ വരെ അദ്ദേഹം സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് മണിപ്പൂരിന്റെയും നാഗാലാന്റിന്റെയും ചുമതലയുള്ള ഗവർണറായിരുന്നു. ഞെട്ടിക്കുന്ന സംഭവമെന്ന് ഇതേക്കുറിച്ച് ഷിംല പൊലീസ് മേധാവി മോഹിത് ചൗള പ്രതികരിച്ചു.

2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാര്‍. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തത്. ആരുഷി തല്‍വാര്‍ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.