സിംഗപ്പൂരില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണക്കടത്ത്

0

 

കൊച്ചി : സിംഗപ്പൂര്‍ ,മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന്നെ കേരളത്തിലേക്ക് വന്‍ തോതില്‍ സ്വര്‍ണ്ണം കടത്തുന്നു .കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണം പിടികൂടി. സിംഗപ്പൂരില്‍ നിന്നു വന്ന യാത്രക്കാരനില്‍ നിന്ന്‌ ഒരു കിലോ സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌. സംഭവുമായി ബന്ധപ്പെട്ട്‌ പാക്‌സ്‌ ജോണ്‍ മുഹമ്മദ്‌ എന്നയാളെ കസ്റ്റംസ്‌ കസ്റ്റഡിയിലെടുത്തു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള  സ്വര്‍ണ്ണക്കടത്തില്‍ കുറവുണ്ടായപ്പോള്‍ സിംഗപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തുന്നത് വര്‍ധിച്ചു .പരിശോധനകള്‍ കര്‍ക്കശമാക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .