ഉത്തര്‍പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസ് കത്തി 20 പേര്‍ വെന്ത് മരിച്ചു

0

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച ശേഷം കത്തി 20 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കനൗജ് ജില്ലയിലെ ചിലൊയിലാണ് സംഭവം. ജയ്പുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിട്ടാണ് അപകടം.

കൂട്ടിയിടിയെത്തുടര്‍ന്ന് കത്തിയ വാഹനത്തിലെ തീ അണയ്ക്കാന്‍ അരമണിക്കൂറിലധികം എടുത്തു. 40 പേരുള്ള ബസ്സില്‍ നിന്ന് 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും 20 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്രയും പേര്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും കാണ്‍പുര്‍ ഐജി മോഹിത് അഗര്‍വാല്‍ അറിയിച്ചു.