വര്‍ണ്ണം – 2013 ജനുവരി 26 -27 ന്

0

വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷന്‍ ജനുവരി 26-27  തീയതികളില്‍ നടക്കുന്നു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ ആണ് സംഘാടകര്‍. സിംഗപ്പൂരിലെ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ചിത്രകാരന്മാരുടെ നൂറോളം ചിത്രങ്ങള്‍ വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷനില്‍ ഉണ്ടായിരിക്കുന്നതാണ്.  

ചിത്രകാരന്മാരെ നേരില്‍ കാണാനും സംവദിക്കുവാനും കൂടിയിള്ള അവസരമാണിത്. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ റേസ്‌ കോഴ്സ്‌ റോഡിലുള്ള ദേശബന്ധു ഹാളിലാണ് ചിത്ര പ്രദര്‍ശനം. ഓയില്‍ പെയിന്റിങ്ങ്, ചാര്‍ക്കോള്‍, മ്യൂറല്‍സ്, തുടങ്ങി ഒട്ടനേകം വൈവിധ്യങ്ങള്‍ പ്രദര്‍ശത്തിലുണ്ടായിരിക്കും വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷനില്‍ പെയിന്റിങ്ങുകള്‍ വാങ്ങുവാനും ഏര്‍പ്പാടുകള്‍ ഒരുക്കിയിട്ടുണ്ട്.

കലാ സംസ്കാരിക സേവന മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ ഈ ഉദ്യമം നിരവധി ചിത്രകാരന്മാര്‍ക്ക് പ്രോത്സാഹനമാകും.

വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷനില്‍ പങ്കെടുക്കുവാനും വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:
Rajeshkumar Radhakrishnapillai: 81261975 |  [email protected]