2014 കോമണ്‍വെല്‍ത്ത് ഗെയിംസ് – ഇംഗ്ലണ്ട് മെഡല്‍ പട്ടികയില്‍ മുന്‍പില്‍.

0

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ്, മൂന്നാം ദിവസം പിന്നിട്ടപ്പോള്‍, 17  സ്വര്‍ണ്ണവുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തു തുടരുന്നു. അഞ്ചു സ്വര്‍ണവും, ഏഴു വെള്ളിയും അഞ്ചു വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. . ഒന്നാം ദിവസം, വനിതാ വിഭാഗം 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം സഞ്ചിത കുമുക്ചം സ്വര്‍ണം നേടിയപ്പോള്‍, മീരാബായ് ചാനു ഇതേയിനത്തില്‍ വെള്ളി നേടി. പുരുഷ വിഭാഗം 56 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സുഖന്‍ ദേ സ്വര്‍ണവും, ഗണേഷ് മാലിക്ക് വെങ്കലവും കരസ്ഥമാക്കി.

പതിനൊന്നു ദിവസം നീളുന്ന ഈ കായിക മേളയില്‍, ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.