ക്രിയാത്മക നിര്‍ദ്ദേശങ്ങളുണ്ടോ? അറിയിക്കൂ വെബ്സൈറ്റിലൂടെ…

0

പൊതുജനങ്ങളുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും കാലതാമസം കൂടാതെ കേന്ദ്രസര്‍ക്കാറിനെ
അറിയിക്കാന്‍ പുതിയ വെബ്സൈറ്റ് ഒരുങ്ങി. www.mygov.nic.in എന്ന പുതിയ വെബ്സൈറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞ വികസനപദ്ധതികളായ ക്ലീന്‍ ഗംഗ, ക്ലീന്‍ ഇന്ത്യ, സ്കില്‍ഡ് ഇന്ത്യ,
ഡിജിറ്റല്‍ ഇന്ത്യ, കൂട്ടാതെ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങിയവയിലും,
മറ്റു കാര്യങ്ങളിലും പൊതു ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ഉദ്ദേശിച്ചുകൊണ്ടാണ്‌ പ്രസ്തുത
വെബ്സൈറ്റ് തയ്യാറാക്കിയത്. ആശയങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നത് കൂടാതെ, വിഷയങ്ങളില്‍ തല്‍സമയ ചര്‍ച്ചകള്‍ക്കും
വിശദീകരണങ്ങള്‍ക്കും കൂടിയുള്ള സൗകര്യം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ശരിയായ
രീതിയില്‍ ഇത് പ്രയോജനപ്പെടുത്തിയാല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും വിജയിപ്പിക്കുന്നതിലും
സര്‍ക്കാറിനെ നല്ല രീതിയില്‍ സഹായിക്കാന്‍ കഴിയും.