2018 ന്‍റെ ഓസ്കർ പ്രവേശനം; രജിനികാന്തിന്‍റെ കാൽ തൊട്ട് വണങ്ങി ജൂഡ് ആന്‍റണി

0

ചെന്നൈ: 2018ന്‍റെ ഓസ്കർ പ്രവേശനത്തിനു പുറകേ സൂപ്പർ സ്റ്റാർ രജിനികാന്തിന്‍റെ കാൽ തൊട്ട് വണങ്ങി അനുഗ്രഹം സ്വന്തമാക്കി സംവിധായകൻ ജൂഡ് ആന്‍റണി. 20214ലെ അക്കാഡമി പുരസ്കാരത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കേരളത്തിലെ പ്രളയത്തിന്‍റെ കഥ പറഞ്ഞ 2018 എന്ന മലയാളം ചിത്രമാണ്. സമൂഹമാധ്യമങ്ങളിലൂടെ ജൂഡ് ആന്‍റണി തന്നെയാണ് രജിനിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

2018നെക്കുറിച്ച് രജിനികാന്ത് മികച്ച അഭിപ്രായം പറഞ്ഞുവെന്നും ഓസ്കർ പ്രചരണത്തിനായി അനുഗ്രഹങ്ങളും പ്രാർഥനകളും ഉള്ളതായി അറിയിച്ചുവെന്നും ജൂഡ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറക്കാനാകാത്ത ഒരു അവസരം നൽകിയതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും ജൂഡ് കുറിച്ചിട്ടുണ്ട്.