സംസ്ഥാനത്ത് ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

കേരളത്തിൽ ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂർ 200, കോട്ടയം 188, മലപ്പുറം 179, തൃശൂർ 172, ആലപ്പുഴ 168, കൊല്ലം 152, കാസർഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 100 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി, പിസിആർ ആർടി, എൽഎഎംപി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,21,30,151 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4355 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1862 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 180 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 228, പത്തനംതിട്ട 184, എറണാകുളം 198, കണ്ണൂർ 137, കോട്ടയം 174, മലപ്പുറം 172, തൃശൂർ 165, ആലപ്പുഴ 163, കൊല്ലം 148, കാസർഗോഡ് 109, തിരുവനന്തപുരം 78, പാലക്കാട് 30, ഇടുക്കി 44, വയനാട് 32 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

14 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, എറണാകുളം 2, കോട്ടയം, തൃശൂർ, പാലക്കാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3753 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 193, കൊല്ലം 543, പത്തനംതിട്ട 295, ആലപ്പുഴ 317, കോട്ടയം 498, ഇടുക്കി 75, എറണാകുളം 557, തൃശൂർ 241, പാലക്കാട് 57, മലപ്പുറം 265, കോഴിക്കോട് 388, വയനാട് 77, കണ്ണൂർ 125, കാസർഗോഡ് 122 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,785 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,47,226 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,401 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,54,375 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5026 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 594 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 347 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.