ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

0

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. നിരവധിപേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അനധികൃതമായി പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാവിലെ 10.30-ഓടുകൂടിയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ധൻബാദ് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ ദൂരത്തുള്ള ഖനിയിലായിരുന്നു അപകടം. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൂന്നുപേരുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചന.