വീ​ട്ടു​ജോ​ലി​ക​ള്‍ പ​ങ്കി​ടു​മ്പോ​ൾ ദാ​മ്പ​ത്യം ആഹ്‌ളാദക​ര​മാ​കു​ന്നു: സ​ര്‍വെ

0

വീ​ട്ടു​ജോ​ലി​ക​ള്‍ ഭാ​ര്യ​യ്ക്കും ഭ​ര്‍ത്താ​വി​നും ഇ​ട​യി​ല്‍ തു​ല്യ​മാ​യി ഭാ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ ദാ​മ്പ​ത്യ​ത്തി​ല്‍ അ​ക​ല്‍ച്ച ഉ​ണ്ടാ​വു​ന്ന​താ​യി സ​ര്‍വെ. ഗാ​ര്‍ഹി​ക അ​സ​മ​ത്വ​വും അ​വ ബ​ന്ധ​ങ്ങ​ളി​ല്‍ വി​ള്ള​ല്‍ ചേ​ര്‍ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ന​ടി നേ​ഹ ധു​പി​യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ.

ജോ​ലി ഭാ​രം‍ പ​ങ്കു​വ​ക്കു​മ്പോ​ള്‍ 95 ശ​ത​മാ​നം പേ​രും സ​ന്തു​ഷ്ട​രാ​ണെ​ന്നാ​ണ് സ​ര്‍വെ​യു​ടെ ക​ണ്ടെ​ത്ത​ല്‍. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ ദാ​മ്പ​ത്യ​ത്തി​ല്‍ പാ​ക​പ്പി​ഴ​ക​ള്‍ സം​ഭ​വി​ക്കു​ന്നു​വെ​ന്നും സ​ര്‍വെ​യി​ല്‍ പ​ങ്കെ​ടു​ത്ത 85 ശ​ത​മാ​നം പേ​രും വെ​ളി​പ്പെ​ടു​ത്തി. പി​ആ​ന്‍ഡ്ജി ഇ​ന്ത്യ ബ്രാ​ന്‍ഡാ​യ ഏ​രി​യ​ല്‍ ആ​ണ് മും​ബൈ​യി​ല്‍ 100 വീ​ടു​ക​ളി​ല്‍ സ​ര്‍വെ​യ്ക്ക് മു​ന്‍കൈ​യെ​ടു​ത്ത​ത്.

ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ള്‍ മി​നു​ക്കി​യെ​ടു​ക്കു​ന്ന​താ​യി​രു​ന്നു സ​ര്‍വെ​യെ​ന്ന് ന​ടി നേ​ഹ ധു​പി​യ പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ല്‍ ക്രി​യാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന ആ​ശ​യ​സം​വാ​ദ​ങ്ങ​ള്‍ സാ​ധ്യ​മാ​ക്കാ​നാ​ണ് ത​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പി​ആ​ൻ​ഡ്ജി ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റും ചീ​ഫ് മാ​ര്‍ക്ക​റ്റി​ങ് ഓ​ഫി​സ​റു​മാ​യ ശ​ര​ത് വ​ര്‍മ പ​റ​ഞ്ഞു.