സുല്‍ത്താന് 35 റെക്കോര്‍ഡുകള്‍

0

ആദ്യ അഞ്ച് ദിവസം കൊണ്ട് 35 റെക്കോഡുകൾ. സൽമാൻ ഖാന്റെ ഗുസ്തിക്കാരൻ സുൽത്താൻ സ്വന്തമാക്കിയതാണ് ഈ നേട്ടം.പെരുന്നാൾ റിലീസായി ബുധനാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബുധൻ മുതൽ ഞായർ വരെയുള്ള അഞ്ച് ദിവസം കൊണ്ട് സുൽത്താൻ തകർത്ത റെക്കോഡുകൾ ഇവയാണ്.

 • ഏറ്റവും വലിയ പെരുന്നാള്‍ കളക്ഷന്‍;  തകർത്തത് ബജ്‌റംഗി ഭായ്ജാന്റെ റെക്കോഡ്‌
 • പെരുന്നാളിന് തൊട്ടുതലേന്നത്തെ കളക്ഷന്‍; തകർത്തത് ബജ്‌റംഗി ഭായ്ജാന്റെ റെക്കോഡ്‌
 • 2016ലെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസ് ദിന കളക്ഷന്‍;തകർത്തത് ഷാരൂഖ് ചിത്രം ഫാൻ ന്റെ റെക്കോഡ്‌
 • അനുഷ്‌ക ശര്‍മ്മ നായികയായ ചിത്രങ്ങളിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍;തകർത്തത് പി.കെ യുടെ റെക്കോഡ്‌
 • ഏറ്റവും വലിയ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍;തകർത്തത് ബജ്‌റംഗി ഭായ്ജാന്റെ റെക്കോഡ്‌
 • സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍;തകർത്തത് ചക് ദേ ഇന്ത്യാ,ഭാഗ് മിൽഖാ ഭാഗ് എന്നിവയുടെ റെക്കോഡ്‌
 • ബുധനാഴ്ചത്തെ ഏറ്റവും വലിയ കളക്ഷന്‍;തകർത്തത് ഏക്ഥാ ടൈഗർന്റെ റെക്കോഡ്‌
 • 2016ല്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ ആദ്യദിനത്തില്‍ തീയേറ്ററുകള്‍ ഏറ്റവുമധികം നിറച്ച ചിത്രം
 • എക്കാലത്തെയും വലിയ രണ്ടാം ദിന കളക്ഷന്‍
 • ഏക്കാലത്തെയും വലിയ നാലാം ദിന കളക്ഷന്‍
 • ആദ്യ നാല് ദിവസങ്ങളിലെ ഏറ്റവും വലിയ കളക്ഷന്‍
 • എക്കാലത്തെയും വലിയ അഞ്ചാം ദിന കളക്ഷന്‍
 • ആദ്യ അഞ്ച് ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍
 • 150 കോടി ഏറ്റവും വേഗത്തില്‍ നേടിയ ചിത്രം
 • എളുപ്പത്തില്‍ 175 കോടി
 • 2016ല്‍ ആദ്യ വാരാന്ത്യത്തിലെ ഏറ്റവും വലിയ കളക്ഷന്‍
 • എക്കാലത്തെയും വലിയ ആദ്യ വാരാന്ത്യ കളക്ഷന്‍
 • സല്‍മാന്റെ ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷന്‍
 • അനുഷ്‌ക ശര്‍മ്മയുടെ ഉയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍
 • യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍
 • പെരുന്നാള്‍ വാരാന്ത്യത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍
 • സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കിയ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍
 • 2016ല്‍ വിദേശത്ത് നേടിയ ഏറ്റവുമുയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍
 • ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ ആഗോള, ആദ്യ വാരാന്ത്യ കളക്ഷന്‍
 • പാകിസ്താനിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍
 • പാകിസ്താനിലെ ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷന്‍
 • 30 കോടിക്ക് മേല്‍ ഏറ്റവുമധികം തുടര്‍ദിനങ്ങളില്‍ കളക്ട് ചെയ്ത ചിത്രം
 • 35 കോടിക്ക് മേല്‍ ഏറ്റവുമധികം തുടര്‍ദിനങ്ങളില്‍ കളക്ട് ചെയ്ത ചിത്രം
 • യുഎഇ-ജിസിസിയിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍
 • യുഎഇ-ജിസിസിയില്‍ ഏറ്റവുമുയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍.
 • യുഎസിലും കാനഡയിലും പ്രവൃത്തിദിനങ്ങളില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവുമുയര്‍ന്ന റിലീസ്ദിന കളക്ഷന്‍.
 • യുകെ, അയര്‍ലാന്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടിയ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍.
 • യുകെ, അയര്‍ലാന്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടിയ ഏറ്റവുമുയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍
 • ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍.
 • ന്യൂസിലന്റില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന ആദ്യ വാരാന്ത്യ കളക്ഷന്‍.