സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷനുകളുടെ തുക ഉയർത്തി

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെൻഷനുകൾ ഉയർത്തി. 1600 രൂപയായാണ് വർധിപ്പിച്ചത്. വിശ്വ കർമ, സർക്കസ്, അവശ കലാകാര പെൻഷൻ , അവശ കായിക താര പെൻഷൻ എന്നിവയാണ് വർധിപ്പിച്ചത്.

നിലവിൽ അവശ കലാകാര പെൻഷൻ 1000 രൂപയും കായികതാര പെൻഷൻ 1300 രൂപയുമായിരുന്നു. സർക്കസ് കലാകാരന്മാർക്ക് 1200 ഉം വിശ്വകർമ പെൻഷൻ 1400 ഉം ആണ് നൽകിയിരുന്നത്.