ഓഹരി വിപണി നഷ്ടത്തിൽ

0

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കിനിടയില്‍ ഓട്ടൊമൊബൈല്‍, മെറ്റല്‍, എഫ്എംസിജി, റിയല്‍റ്റി വിഭാഗങ്ങളിലെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ സെന്‍സെക്സ് 139.58 പോയിന്‍റ് (0.21%) താഴ്ന്ന് 65,655.15ലും നിഫ്റ്റി 37.80 പോയിന്‍റ് (0.19%) താഴ്ന്ന് 19,694ലും ക്ലോസ് ചെയ്തു.

ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്‍റ്, ബജാജ് ഫിന്‍സെര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയാണ് വലിയ നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്, ടോക്കിയോ താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച അമേരിക്കന്‍ വിപണികള്‍ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്.