അനൂപിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

0

താമരശേരി : സിംഗപ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ച എഞ്ചിനിയറായ മലയാളി യുവാവ് , കോഴിക്കോട്, താമരശ്ശേരി സ്വദേശി അനൂപ് ജോ (23) യുടെ ശവസംസ്കാരം ഇന്നുച്ചയ്ക്ക് 3 മണിയോടെ  താമരശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടന്നു.സിംഗപ്പൂരില്‍ നിന്ന് സില്‍ക്ക്‌ എയര്‍ വിമാനത്തില്‍ ഇന്നലെ രാത്രി 11.30-നു നെടുബാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ മൃതദേഹം റോഡ്‌ മാര്‍ഗം കോഴിക്കോട്ടുള്ള ഭവനത്തില്‍ എത്തിക്കുകയായിരുന്നു.രാവിലെ 5 മണിയോടെ സ്വഭവനത്തില്‍ എത്തിയ അനൂപിന്‍റെ ഭൗതീകശരീരം അവസാനമായി ഒരു നോക്ക് കാണുവാന്‍ വേണ്ടി വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.ജീവിതത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള നൂറു കണക്കിന് ആളുകള്‍ അനൂപിന് അന്തിമോപചാരമര്‍പ്പിച്ചു.ആകസ്മികമായി സംഭവിച്ച അനൂപിന്‍റെ മരണം നാടിന്‍റെ മുഴുവന്‍ നൊമ്പരമായി മാറി.

ഉച്ചയ്ക്കുശേഷം വീടിനു 2 കി.മീ ദൂരത്ത് സ്ഥിതി ചെയ്യുന്ന മേരിമാത കത്തീഡ്രല്‍ പള്ളിയിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്കുകയും പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു.സംസ്ക്കാരചടങ്ങുകള്‍ക്ക് ഇടവകയിലെ പുരോഹിതര്‍ നേതൃത്വം നല്‍കി.

 ചൊവ്വാഴ്ച രാത്രി അനൂപ് സഞ്ചരിച്ച ബൈക്കില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്.കൂടത്തായി സെന്‍റ്മേരീസ് ഹൈസ്കൂള്‍ അധ്യാപകന്‍ കീഴത്തേ് ജോണിന്റെയും  താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് അധ്യാപിക എന്‍.ജെ ആലീസിന്‍റെയും  മകനാണ് അനൂപ്‌ ജോ . ഏക സഹോദരി അനിത ജോണ്‍. 

Related Stories :

അനൂപ് ജോയുടെ സംസ്കാരം നാളെ