അങ്കത്തട്ടില്‍ ആപ്പിളും സാംസങ്ങും

0

ടെക്നോളജി ഭീകരന്മാരായ ആപ്പിളും സാംസങ്ങും തമ്മിലുള്ള വര്‍ദ്ധിച്ചു വരുന്ന പേറ്റന്റ്‌ വഴക്കില്‍ പുതിയ ആറു ഉല്‍പ്പന്നങ്ങള്‍ കൂടി സാംസങ്ങിനെതിരെ  ചേര്‍ത്തിരിക്കുന്നു.ഈയിടെ ആപ്പിള്‍ ഐപാഡ് മിനി-ക്ക് എതിരെ, സാംസങ്ങ് 8 പേറ്റന്റ്  യു.സ്  കോടതിയില്‍ സമര്‍പ്പിചിരുന്നതിനാലാണ്  ഈ പുതിയ നീക്കത്തിനു കാരണം.ഇപ്പോള്‍ ചേര്‍ത്തിരിക്കുന്ന 6 ഉല്‍പ്പന്നങ്ങളില്‍, സാംസങ്ങ് ഗാലെക്സി നോട്ട് 2 ഉം ഉള്‍പ്പെടും.

കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു, സാംസങ്ങ് ടാബ്ലെറ്റിനും സ്മാര്‍ട്ട്‌ ഫോണിനും എതിരായി, ആപ്പിള്‍ 8 പേറ്റന്റ്  കേസുകള്‍ ചാര്‍ജ് ചെയ്തത്.സാംസങ്ങ് ഇതിനെ എതിര്‍ക്കുകയും  ആപ്പിളിന്റെ ഐ പാഡിനും ഐഫോണിനും എതിരെ 8 പേറ്റന്റ്  കേസുകള്‍ ഫയല്‍ ചെയ്യുകയും ഉണ്ടായി. നവംബര്‍ 15നു ഐഫോണിനു  എതിരെ പേറ്റന്റ്‌ കേസ് എടുക്കാന്‍ US  കോടതി അനുവാദം കൊടുത്തിരുന്നു .

കഴിഞ്ഞാഴ്ച ആപ്പിളിന്റെ പുതുതായി ഇറങ്ങാനിരിക്കുന്ന 7.9 ഇഞ്ച്‌ Tablet, iPod 5, iPad 4 എന്നിവയ്ക്കും എതിരെ  റേഡിയോ  സിഗ്നല്ലിംഗ്  ടെക്നോളജി പേറ്റന്റ്‌ തെറ്റിച്ചു എന്നും പറഞ്ഞു സാംസങ്ങ് കേസ് കൊടുത്തിരുന്നു. പേറ്റന്റിനെ ചൊല്ലി, രണ്ടു കമ്പനികളും തമ്മില്‍ ഇപ്പോള്‍ 10 രാജ്യങ്ങളിലായി കേസുകള്‍ നിലവിലുണ്ട്.

ഈ അടുത്തകാലത്താണ് ആപ്പിളും എച്ച്ടിസിയും തമ്മിലുള്ള പേറ്റന്റ് തര്‍ക്കം ഒത്തു തീര്‍പ്പായത്. പക്ഷെ ഇതിനു കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ആപ്പിളും എച്ച്ടിസിയും തമ്മിലുള്ള പേറ്റന്റ്‌ ലൈസന്‍സ്, കരാറിന്റെ വിശദാംശങ്ങള്‍ എന്നിവ വ്യക്തമാക്കണമെന്നു, സാംസങ്ങിന്റെ പരാതിയെ ചൊല്ലി ബുധനാഴ്ച കോടതി ഉത്തരവിട്ടു. പരസ്യമാക്കില്ല എന്ന ഉറപ്പിന്‍ മേലാണ്, കരാര്‍ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആപ്പിളിന് തങ്ങളുടെ പ്രോഡക്റ്റ് നിരോധിക്കാന്‍ വേണ്ടിയാണ് എച്ച്ടിസിയെ  കൂട്ടു പിടിച്ചത്  എന്നാണു സാംസങ്ങിന്റെ പരാതി. മാത്രമല്ല എച്ച്ടിസി ഉപയോഗിക്കുന്നതും സാംസങ്ങിനു എതിരെ ഇപ്പോള്‍ നിലവിലുള്ള അതേ പേറ്റന്റ്‌ ആണെന്നും സാംസങ്ങ് വാദിക്കുന്നു.

വിറ്റഴിയുന്ന ഓരോ എച്ച്ടിസി സ്മാര്‍ട്ട്‌ ഫോണിനും 8$ വീതം ആപ്പിളിന് റോയല്‍റ്റി നല്‍കുന്നത് കൂടി ഉള്‍പ്പെടുന്നതാണ് കരാര്‍ എന്നാണു ഇ-ലോകത്തെ ഊഹാപോഹങ്ങള്‍.  2010 -ല്‍,  ആദ്യമായി എച്ച്ടിസിക്കെതിരെ ആപ്പിള്‍ പരാതി ഉന്നയിച്ച്, പ്രമുഖ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാണകമ്പനികളെ ഞെട്ടിച്ചിരുന്നു.

 സ്മാര്‍ട്ട്‌ ഫോണുകളെ ജനപ്രിയമാക്കിയ android operating system – ത്തെ അവതരിപ്പിച്ച ഗൂഗിളുമായി നേരത്തെ തന്നെ ആപ്പിള്‍ ശീതയുദ്ധം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ iOS -ല്‍ നിന്നും ഗൂഗിളിന്റെ മാപ് സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എടുത്തുകളഞ്ഞത്. ഇതിന്റെ പേരില്‍ ആപ്പിളിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.