കര്‍ണ്ണാട്ടിക് ക്ലാസ്സിക്കല്‍ കണ്‍സേര്‍ട് ഡിസ.2-ന്

0

കല  സിംഗപ്പൂര്‍ അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതക്കച്ചേരി ഡിസംബര്‍.2 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നീ സൂണ്‍ സൌത്ത് കമ്മ്യുണിറ്റി സെന്‍റര്‍ തീയറ്ററില്‍.

 

പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീത വിദ്വാന്‍ പി.സുശാന്ത് (വോക്കല്‍), നെല്ലയ് രവീന്ദ്രന്‍ (വയലിന്‍), മുത്ത്സുബ്രഹ്മണ്യം (മൃദംഗം),  എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ആസ്വദിക്കാന്‍ സിംഗപ്പൂരിലുള്ള എല്ലാ കലാസ്നേഹികള്‍ക്കും അവസരം ഒരുക്കുകയാണ് കല ഇതിലൂടെ ചെയ്യുന്നത്.

കാവ്യസന്ധ്യകളും സംഗീത കച്ചേരികളും പോലെയുള്ള കലാമൂല്യം തുളുമ്പുന്ന വിഭവങ്ങള്‍ നല്‍കാന്‍ കല നടത്തുന്ന പ്രയത്നങ്ങള്‍ സിംഗപ്പൂര്‍ മലയാളികള്‍ക്ക് എന്നും സന്തോഷമേകുന്നവയാണ്.

For Tickets Contact: +65-9835 6242,  9488 4114, 9101 9526, 8225 5166, 8200 4085, 9188 9617

For more information, email: kala.singapore@gmail.com

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.