സിംഗപ്പൂര്‍ കമ്പനി വിപ്രോയ്ക്ക്

0

ന്യൂഡല്‍ഹി:പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രോ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സിംഗപ്പൂര്‍ എഫ്. എം.സി.ജി. മേഖലയിലെ പ്രമുഖരായ എല്‍ഡി വാക്‌സണ്‍സ് ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. 786 കോടി രൂപ (14.40 കോടി ഡോളര്‍) യ്ക്കാണ് ഇടപാട്. 790 കോടി രൂപയുടെ ഇടപാടാണിത്. കമ്പനിയുടെ  100% ഓഹരിയും വിപ്രോ വാങ്ങും. ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ വാക്സണിന് ഫാക്ടറികളുണ്ട്. തായ്ലന്‍ഡ്, തയ്‌വാന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യവുമുണ്ട്.എല്‍ഡി വാക്‌സണ്‍സ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം 6.8 കോടി ഡോളറാണ്. വിപ്രോയുടെ ഉപഭോക്തൃ ഉത്പന്ന വിഭാഗമായിരിക്കും ഏറ്റെടുക്കുക. ഈയിടെയാണ് വിപ്രോയുടെ ഉപഭോക്തൃ ഉത്പന്ന വിഭാഗം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.