യു ട്യുബ്-ഫേസ്ബുക്ക്‌ ഒരുക്കും സംഗീത വഴികള്‍….

0

ശ്രീഹരിയുടെ മകുടമാണ് ചന്ദ്രലേഖ. എന്നാല്‍ പെട്ടന്ന് പ്രസിദ്ധമായ ഒരു  ചന്ദ്രബിബം എന്ത് പുണ്യം ആയിരിക്കാം ചെയ്തിട്ടുള്ളത്.  ജീവിതത്തില്‍ കൊതിച്ച ഒന്നും നേടാന്‍ കഴിയാത്ത പാട്ടുക്കാര്‍ ഒരുപാട് ഉണ്ട്. കേരളത്തില്‍ മാത്രമല്ല ലോകം മുഴുവന്‍. ചിലര്‍ ആരും അറിയാതെ പാട്ടിന്‍റെ വഴിയില്‍ ഒന്നും നേടാതെ ജീവിത നൗകയില്‍ ഏതോ നിലാവെളിച്ചത്തില്‍ ജീവിച്ചു പോകുന്നു…പിന്നെ പാതി പാടിയും പാട്ട് മറന്നും മരിക്കുന്നു… .  മറ്റു ചിലര്‍ കഴിവ് ഉണ്ടായിട്ടും ഒരു അവസരം കിട്ടാതെ, കഴിവിനെ  ഉള്ളില്‍ ഒതുക്കി നടന്നു പോകുന്നു. ഇനി ചിലര്‍ അവസരങ്ങള്‍ തേടി വാതിലുകള്‍ മുട്ടി ക്ഷീണിതരാകുന്നു. ചില ഹതഭാഗ്യര്‍ മറ്റു ചിലരാല്‍ വളരാന്‍ പറ്റാതെ സ്വന്തം സ്വപ്നം  ഒരു ഓര്‍മ്മച്ചെപ്പില്‍ മാറ്റിവയ്ക്കുന്നു. സംഗീത കോളേജില്‍ ഒന്നാം റാങ്കുമായി പുറത്തു വന്നു മറ്റു ജോലികള്‍ ചെയ്യുന്ന എത്രയോ പേര്‍… സ്കൂള്‍ കോളേജ് ജീവിതത്തില്‍ പളുങ്ക് തോല്‍ക്കുന്ന ദേവ ശബ്ദത്തില്‍ എല്ലാവരെയും പിടിച്ചിരിത്തിയ  എത്രയോ പേര്‍ ….ജീവിതം തന്നെ സ്റ്റേജുകളില്‍ പാടി തീര്‍ക്കുന്ന ….തീര്‍ത്തിരിക്കുന്ന …എത്രയോ അനുഗ്രഹീത ഗായകര്‍……എവിടെയോ പാളിപോയ സ്വപ്‌നങ്ങള്‍ ……എവിടെയോ ഒരല്പം കുറഞ്ഞു പോയ ഭാഗ്യം….ആരാലോ ഇല്ലാതായി പോയ ഒരു നല്ല സംഗീത ഭാവി….. അങ്ങനെ എത്ര കാഴ്ചകള്‍…….. അനുജന്‍, അനുജത്തി, ഭാര്യ, മകള്‍, മകന്‍, അമ്മ, അച്ഛന്‍, അനന്തരവന്‍, അമ്മാവന്‍,അമ്മാവി, ഭര്‍ത്താവ്….. അങ്ങനെ പാട്ട് നിലച്ച എത്രയോ പേര്‍ ചുറ്റം… നല്ലപോലെ പാടുന്ന എത്ര പേര്‍….
    .
യു ട്യുബും ഫേസ് ബുക്കും യുവാക്കളുടെ നിത്യ ജീവിത അനിവാര്യതകള്‍ ആയപ്പോള്‍ അതിനെ വ്യാപ്തിയെ പറ്റി ആരും ചര്‍ച്ച ചെയ്യുന്നില്ല. വരുമാനത്തിന്‍റെ നല്ല മേച്ചില്‍ പുറങ്ങള്‍ ഈ മാധ്യമത്തില്‍ ഉണ്ട് എന്ന് തിരിച്ചറിയുന്നവര്‍ അത് പങ്കു വെക്കുന്നില്ല. എങ്ങനെ എന്ന ചോദ്യവും അതൊന്നും നടക്കില്ല എന്ന നിസംഗ മലയാളി മനോഭാവവും ഇവയുടെ നല്ല വശങ്ങളെ നമ്മില്‍ നിന്നും അകറ്റുകയും…..വേണ്ടാത്തത് ചെയ്യാന്‍ അവയെ കൂട്ട് പിടിക്കുകയും, കുറ്റവും കുറവും കാണുകയും, കുറെ പേര്‍ അതില്‍ സന്തോഷക്കുകയും ചെയ്യുമ്പോള്‍ മറിച്ചു ചിന്തിക്കാന്‍ നമ്മളാരും ബുദ്ധിമുട്ടാറില്ല.
സില്‍സില ഒരു തരംഗമായി മാറിയ മലയാളക്കര മലയാളിയുടെ ഓര്‍മ്മയില്‍ ഉണ്ടാവും.. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന സ്വയം നിര്‍മ്മിത ചലച്ചിത്ര ബുദ്ധി ജീവിയെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു…. ഓ പ്രിയേയും, അംഗനവാടി ടീച്ചറും…..എല്ലാവരും അറിഞ്ഞത് യു ട്യുബും ഫേസ് ബുക്കും കാട്ടിയ മാജിക്‌ ആയിരുന്നു….കുറ്റം പറഞ്ഞുകൊണ്ടും ചീത്ത പറഞ്ഞുകൊണ്ടും എല്ലാരും ഷെയര്‍ ചെയ്ത പാട്ടുകള്‍ അതുകൊണ്ട് തന്നെ ഹിറ്റായി….

ചുരുക്കത്തില്‍ വളരെ നല്ല ഒരു പാട്ട് പാടി ആരും അത് കേട്ടില്ല എങ്കില്‍ എന്ത് ഫലം…സോഷ്യല്‍ മീഡിയ ഒരു ഉപാധിയാക്കി ആ പാട്ട് ഒരു അഞ്ചു ലക്ഷം പേര്‍ കേട്ടാല്‍ …..ആ ഗായകന് ലഭിക്കുന്ന ആനന്ദം….. അംഗീകാരം….അതില്‍ വലുത് എന്തുണ്ട്..

കനേഡിയന്‍ ആയ ഒരു പയ്യന്‍ ബാല്യം വിടും മുന്‍പേ ലോകം കീഴടക്കിയ കഥയ്ക്ക് തുടക്കം അമ്മ യുടുബില്‍ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ആണ് എന്ന്‍ ലോകം മുഴുവന്‍ അറിയാം . ജസ്റ്റിന്‍ ബീബെര്‍ എന്ന ആ  താരം ഇന്നു മൈക്കില്‍ ജാക്സന്‍റെ സിംഹാസനം സ്വപ്നം കാണുന്നു..

പേരുകള്‍ ഇനിയും ഏറെ ഉണ്ട് … അവേറി, അലിസ ബെര്‍നെല്‍, യ്സ്ബെല്ല ബ്രവ്, ഗ്രെയ്സണ്‍, സോല്ജ ബോയ്‌, ഡോന്‍ട്രിയ, യുടുബിലെ ആപ്പിള്‍ ഗേള്‍ കിം യോ ഹീ, ജൂലിയ, റിയ റിറ്റ്ചി …….തുടങ്ങി ലോകം ഏറ്റെടുത്ത ഗെഗ്നം സ്റ്റയില്‍ വരെ….  

പ്രശസ്തി, ഷോകള്‍ പിന്നെ പണം………ഒരു യു ട്യൂബ് അപ്‌ലോഡ്‌ കൊണ്ട് വന്ന സൗഭാഗ്യങ്ങള്‍ ജീവിതം മാറ്റിയവര്‍ പാട്ടുകാര്‍ മാത്രമല്ല …..ടീച്ചിംഗ്, ട്രെയിനിംഗ്, ടെക്നോളജി, മെഡിക്കല്‍, റിസര്‍ച്ച്, ആര്‍ട്ട്‌, സിനിമ, അങ്ങനെ എല്ലാം എല്ലാം…ചാനലുകള്‍ ആയി വീഡിയോ അപ്‌ലോഡ്‌കള്‍ക്ക് കൂട് ഒരുക്കുന്നു…

വൈ ദിസ്‌ കൊലവരിയും…..വില്‍സ്വരാജിന്‍റെ ഹരിമുരളീരവവും പിന്നെ എത്രയോ മറ്റു പാട്ടുകളും നാം കേട്ടു……

അഹങ്കാരത്തിന്‍റെ ഭാവം ഇല്ലാതെ, നിഷ്കളങ്കമായി, ആത്മാര്‍ഥമായി സ്വര രാഗ താള ഭാവമോടെ പാടുമ്പോള്‍ പിന്നണി ആവശ്യം ഇല്ല …. അങ്ങനെ പാടിയാല്‍ കൂടി മധുരമുള്ള ശബ്ദവും അനുഗ്രഹീതമായ കഴിവും എല്ലാവരും തിരിച്ചറിയും അംഗീകാരം താനേ തേടി വരും….നന്നായി പാടി റെക്കോര്‍ഡ്‌ ചെയ്ത ഗാനം യു ട്യുബില്‍ അക്കൗണ്ടില്‍ അപ്പ്‌ലോഡ് ചെയ്താല്‍ ഫേസ് ബുക്ക്‌ ഉള്‍പെടെ നിരവധി വെബ്‌ സൈറ്റുകളില്‍ ഷെയര്‍ ചെയ്യാം..അങ്ങനെ വ്യുവെര്‍ഷിപ്പ് കൂട്ടാം.  

മറ്റൊന്നിനും കൊതിക്കാതെ മനസറിഞ്ഞ്, പാടിന് വേണ്ടി പാടുമ്പോള്‍ സംഗീത സ്വര ഗംഗ, മനസുകളെ കുളിരണിയിക്കും ……അത് തെരുവ് ഗായകന്‍ പാടിയാലും….സംഗീത വിദ്വാന്‍ പാടിയാലും …..സംഗീതം അമൃത് സമമാണ്. ദൈവീകവും……എല്ലാം നല്‍കാനും എല്ലാം എടുക്കാനും കഴിവുള്ള സംഗീതം, പാടാന്‍ കഴിവുള്ള എല്ലാവരെയും കൂടെ നിര്‍ത്തും..അതിനെ ഉപാസിക്കുകയും പരിശീലിക്കുകയും ചെയ്താല്‍ .ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും നിന്‍റെ കഴിവിനെ ഒരാള്‍ എങ്കിലും അംഗീകരിക്കും…
 
ചന്ദ്രലേഖ അംഗീകരിക്കപെടുകയാണ്. ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല എങ്കിലും…. ഭര്‍ത്താവിന്‍റെ അനുജന്‍ മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തു യു ട്യുബില്‍ അപ്‌ലോഡ്‌ ചെയ്ത “രാജ ഹംസമേ“ എന്ന ഗാനം ഇന്റര്‍നെറ്റ്‌ വഴികളില്‍ യാത്ര ചെയ്ത്,  ജീവിത വഴികളില്‍ ഒരിക്കല്‍ പോലും സ്വപ്നം കാണാന്‍ കഴിയാതെ പോയ ഭാഗ്യങ്ങള്‍ ചന്ദ്രലേഖക്ക് നല്‍കുന്നു… ലോകത്തില്‍ ഒരു രാജ ഹംസം പോലെ വന്നു ചേരുന്ന മോഹജാലങ്ങള്‍ …..നേട്ടവും ഭാഗ്യവും തന്‍റെ പൊന്നുമോന്‍ ശ്രീഹരിയുടെ ഭാഗ്യമായ് കരുതുന്ന അമ്മ……. കുഞ്ഞു നാളുകളില്‍ അച്ഛന്‍റെ വിരല്‍ പിടിച്ചു സ്റ്റേജില്‍ പാടാന്‍ പോയ കാലത്തിന്റെ വരം…..ഇനിയും കുറെ പേര്‍ക്ക് യു ട്യുബ് – ഫേസ്ബുക്ക്‌ കൂട്ട് ഇത് പോലെ വരമരുളട്ടെ. എന്നാശംസിക്കാം…. ചന്ദ്രലേഖയുടെ പാട്ടിനെ വഴിയില്‍ എന്‍റെ സംഭാവന ഇല്ലാതെ പോയതിലുള്ള കടം ബാക്കി നിര്‍ത്തി…… അടുത്ത പാട്ടിനു കാതോര്‍ക്കുന്നു….