മാനസ മൈനയായി ഓര്‍മ്മയില്‍ എത്തുന്ന ശബ്ദം നിലച്ചു…

0

പതിറ്റാണ്ടുകളായ്, പഴയ തലമുറയുടെ ഇഷ്ട ഭാവഗായകന്‍ മന്നാഡേ അന്തരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്നു ബാംഗ്ലൂരില്‍ ആയിരുന്നു നിര്യാണം.

പരേതയായ, മലയാളി സലോജന കുമാരന്‍ ആണ് ഭാര്യ. ബംഗാളിയായ പ്രബോദ് ചന്ദ്ര ഡേ 1919 മേയ് ഒന്നിന് പുര്ന ചന്ദ്ര യുടെ മകനായി ജനിച്ചു. ചെറുപ്പം മുതല്‍ പാട്ടിന്‍റെ വഴിയില്‍ നടന്ന മനാ ഡേ 94 വയസ്സുവരെ നാലായിരത്തോളം പാട്ടുകള്‍ പാടി റെക്കോര്‍ഡ്‌ ചെയ്തു.1942 ല്‍ പുറത്തു വന്ന തമന്ന ആണ് ആദ്യ ചലച്ചിത്രം. തമന്ന നല്‍കിയ ആ നാദ ലോകം കാലങ്ങളോളം ഹിന്ദി ചലച്ചിത്ര ലോകത്തില്‍ നിറഞ്ഞ് നിന്നു .

48 മുതല്‍ 57 വരെ പുറത്തു വന്ന ഗജ്രെ,ഹം ഭി ഇന്‍സാന്‍ ഹേ,ദോ സിതാരെ, ഹം ദര്‍ദ്,ജാസോസ്,പര്‍ദേശി, അതിനു ശേഷം മന്‍സില്‍,കാബുളിവാല, വക്ത്, തേരി കസം.ബഹസോം കി സ്പ്നെ,ഉപ്കാര്‍,രാത് ഓര്‍ ദിന്‍ ജാനേ അന്ജാനെ,ഹിന്ദുസ്ഥാന്‍ കി കസം, 81 ലെ ക്രാന്തി, 86 ലെ മക്ഹാര്‍   ……അങ്ങനെ എത്രയേറെ ചിത്രങ്ങളിലെ ഗാനങ്ങള്‍, ഭജന്‍സ്,ഭക്തി ഗാനങ്ങള്‍,……..

പ്രശസ്തരായ എല്ലാ ഗായകരുമായും മന്നാ ദാദ എന്നാ മന്നാ ഡേ പാട്ടുകള്‍ പാടി.  കിഷോര്‍ കുമാര്‍, ആഷാ ബോന്‍സലെ തുടങ്ങി നിരവധി …കിഷോര്‍ കുമാറിനൊപ്പം ഷോലെ എന്നാ എക്കാലത്തെയും വമ്പന്‍ ചിത്രത്തിലെ യെ ദോസ്തി…എന്നാ ഗാനം 1975 പുറത്തു വന്നു . ഈ ഗാനം ഇന്ത്യന്‍ ചലച്ചിത്ര ഗാന ചരിത്രത്തിലെ പളുങ്ക് മണിയാണ്. 1974 മുതല്‍ തന്നെ ഈ ജോഡി ഹിറ്റുകള്‍ നല്‍കിയിരുന്നു. 74ല്‍  തന്നെ ലതാജി-കിഷോര്‍ കുമാര്‍ എന്നിവര്‍ക്ക് ഒപ്പം പാടിയ മനോരന്ജന്‍ എന്ന ചിത്രവും ഗാനങ്ങളും  വന്‍ വിജയം ആയിരുന്നു.  

ഹിന്ദി ഗാന ചരിത്രത്തിലെ ഗാന ത്രയങ്ങള്‍ റാഫി-കിഷോര്‍-മന്നാഡേ കൂട്ട് കെട്ടിലും ചരിത്ര വിജയങ്ങള്‍ ഗാങ്ങളില്‍ സംഭവിച്ചു. ദില്‍ ദീവാന,ചാന്ദി സോനാ എന്നിവ  ഉദാഹരണം. ആര്‍ ഡി ബര്‍മന്‍ ഉള്‍പ്പെടെ എല്ലാ മഹാന്‍ മാരുമായും മന്ന ദാദ പാട്ടുകള്‍ പാടി. ബംഗാളി കൂടിയായ സലില്‍ ദാദയോടെപ്പം ഉള്ള കൂട്ടുകെട്ട് അദ്ദേഹത്തെ മലയാളക്കര വരെ എത്തിച്ചു.

ഭോജ്പുരി,മഗധ്,മൈതിലീ,കൊങ്കിണി,സിന്ധി, എന്നീ ഒറ്റപ്പെട്ട ഭാഷകള്‍ മുതല്‍ മറാഡി,ഗുജറാത്തി,ഒറിയ,മലയാളം,പഞ്ചാബി,ആസ്സാമി എന്നിങ്ങനെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും മന്നാ ഡേ പാടുകള്‍ പാടി. ബംഗാളി മാത്രം 1262 ല്‍ അധികം പാട്ടുകള്‍ 46 ഓളം രബീന്ദ്ര സംഗീത ഗാനങ്ങള്‍..നിരവധി ലക്ഷങ്ങള്‍ക്ക് മന്നാ ഡേ മികച്ച ഗായകന്‍ ആണ് ഇപ്പോഴും.
ജിബോനെര്‍ ജല്സഘോരെ എന്നാ ബംഗോളി ആത്മകഥ 2005 ല്‍ പുറത്തു വന്നു .   2013  ജൂണ്‍ 8 മുതല്‍ ചികിത്സയില്‍ ആയി.
1971 ല്‍  പദ്മശ്രീ,  2005 ല്‍ പദ്മ ഭൂഷന്‍, 2007  ല്‍ ദാദ ഫല്കെ അവാര്‍ഡ്‌ എന്നിവ ഉള്‍പ്പെടെ അന്‍പതോളം പുരസ്‌കാരങ്ങളും അവാര്‍ഡുകളും …..

ആ പഴയ റെക്കോര്‍ഡ്‌ പാടുന്നു…മാനസ മൈനെ വരൂ……മധുരം നുള്ളി തരൂ .. മലയാളത്തിനെ മരുമകനായ ആ മഹാ ഗായകനെ ഓര്‍ക്കുമ്പോള്‍ ഒരിക്കല്‍ കൂടി   —- യെ ദോസ്തി ഹം നഹി ചോടെംഗെ എന്നാ വരികള്‍ എവിടെയോ കേള്‍ക്കുന്നു……